മഴക്കാല ശരീരികാസുഖങ്ങൾക്ക് വീട്ടിലെ 7 ചികിത്സകള്‍! 7 home remedies for monsoon body ailments!
- Alfa MediCare
- Jun 22, 2025
- 1 min read
Updated: Jun 23, 2025

മഴക്കാലം ഒരുപാട് സന്തോഷവും സമാധാനവും സമ്മാനിക്കുന്ന കാലമാണെങ്കിലും, അതിന് ഒപ്പം വരുന്ന ചില ആരോഗ്യപ്രശ്‌നങ്ങളും നമ്മെ അസ്വസ്ഥരാക്കാറുണ്ട്. പെട്ടെന്ന് വരുന്ന തണുപ്പടിച്ചിട്ടുള്ള പനി, ചുമ, ചർമത്തിലെ പ്രശ്‌നങ്ങൾ, ക്ഷീണം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഈ സമയത്ത് കാണുന്നത്. ഇവിടെ പരിഹാരമായി ചില പ്രകൃതിദത്തമായ പരിഹാരങ്ങള്‍ പരിചയപ്പെടുത്തുന്നു.
തുളസി കഷായം

തുളസി വെള്ളത്തില്‍ വേവിച്ച് കഷായമാക്കി കുടിക്കുന്നത് ശ്വസന നാളിയില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക്, പ്രത്യേകിച്ച് ചുമക്കും തുമ്മലിനും, വലിയൊരു ആശ്വാസമാകും. തുളസിയില രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

ചുക്ക് അല്ലെങ്കിൽ ഉണങ്ങിയ ഇഞ്ചി ചായ

ഇഞ്ചിയിൽ ഉള്ള ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ പണിക്കും സാധാരണയുള്ള ജലദോഷത്തിനും ശരീരാവസ്ഥക്കും അത്യുത്തമമായ മരുന്നാണ്. ഇത് ദഹനശക്തി മെച്ചപ്പെടുത്തുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ നീക്കുകയും ചെയ്യുന്നു.
തേന് ചേർത്ത എള്ളെണ്ണ

മഴക്കാലത്ത് ചർമം വരളുകയും, ചിലപ്പോഴൊക്കെ അണുബാധ വരികയും ചെയ്യുന്നു. തേൻ ചേർത്ത ഇളം ചൂടുള്ള എള്ളെണ്ണ ചർമത്തിൽ നന്നായി പുരട്ടുന്നത് ഈ പ്രശ്‌നങ്ങൾക്ക് നല്ല പരിഹാരമാണ്.
കഞ്ഞി

രോഗപ്രതിരോധ ശേഷി നിലനിർത്താൻ വെളുത്തരി കഞ്ഞി ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു. കഞ്ഞിയിൽ ചെറിയ അളവിൽ ജീരകപ്പൊടി ചേർത്താൽ ഗ്യാസ് സംബന്ധിച്ച പ്രശ്‌നങ്ങൾ കുറയും.
ആവി ചികിത്സ

തലവേദനയും മൂക്കടപ്പും മാറാൻ തുളസി, ചുക്ക് , കറുവപ്പട്ട, പനികൂർക്കയില എന്നീ ഇനങ്ങൾ ചേർത്ത ആവിക്കൂട്ട് വളരെ നല്ലതാണ്. ദിവസവും രാത്രി സമയം ആവി പിടിക്കുക. ശ്വാസകോശം ശുദ്ധീകരിക്കാൻ സഹായിക്കും.
ശരീരം മസ്സാജ് ചെയ്യുക

മഴക്കാലത്ത് അസ്ഥിവേദനയും സന്ധിവേദനയും കൂടുതലായി അനുഭവപ്പെടാറുണ്ട്. ചൂടാക്കിയ മെഡിക്കേറ്റഡ് ഓയിലുകൾ ഉപയോഗിച്ച് ശരീരം മസ്സാജ് ചെയ്യുന്നത് സന്ധികളിലെ രക്ത ചംക്രമണം കൂട്ടി വേദനക്ക് ആശ്വാസം നൽകുന്നു.
തൃഫല ചൂർണം

തൃഫല ചൂർണം ദഹനശക്തി കൂട്ടുകയും ശരീരത്തിലെ വിഷാംശം പുറംതള്ളുകയും ചെയ്യുകയും ചെയ്യുന്ന അത്യുത്തമമായ ആയുര്‍വേദ ഔഷധമാണ്. രാത്രിയില്‍ ചെറിയ അളവിൽ ഗന്ധക സമേതമായ തൃഫല ചൂര്‍ണം വെള്ളത്തിലോ തേനിലോ ചേർത്തെടുത്താൽ മികച്ച ഫലമുണ്ടാകും.
മഴക്കാലം, പ്രകൃതിയുടെ കുളിരും കാരുണ്യവും സമ്മാനിക്കുന്ന സമയമാണ്. ഈ സമയത്ത് ആരോഗ്യപരമായി കരുതലോടെ ആയുര്‍വേദ ശീലങ്ങള്‍ സ്വീകരിക്കുകയാണെങ്കിൽ, നമ്മുക്ക് ഈ കാലാവസ്ഥയേയും ആസ്വദിക്കാം, ആരോഗ്യവും നിലനിർത്താം. ഡോക്ടറുടെ ഉപദേശമില്ലാതെ കഠിനമായ ലക്ഷണങ്ങളുള്ള രോഗങ്ങളിൽ സ്വയം ചികിത്സ ഒഴിവാക്കണം.
നല്ല ആരോഗ്യം, നല്ല മഴക്കാലം!



Comments